എം.ബി.ബി.എസ് ബിരുദം നേടിയ മുട്ടിച്ചരലിലെ അഞ്ജന കൃഷ്ണന് അനുമോദനമൊരുക്കി കോടോം-ബേളൂര്‍ 19-ാം വാര്‍ഡ്

രാജപുരം: എം.ബി.ബി.എസ്പഠനം പൂര്‍ത്തീകരിച്ച് ആതുരസേവന രംഗത്തേക്കിറങ്ങിയ മുട്ടിച്ചരലിലെ ഡോ. അഞ്ജന കൃഷ്ണന് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ അനുമോദനമൊരുക്കി. വാര്‍ഡില്‍ എം.ബി.ബി.എസ് ബിരുദമെടുത്ത് നാടിനഭിമാനമായ രണ്ടാമത്തെ വനിതയാണ് ഡോ.അഞ്ജന.

വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ദാമോദരന്‍ ഷാള്‍ അണിയിച്ച് അനുമോദിച്ചു. മുന്‍ വൈസ് പ്രസിഡന്റും സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണുമായ പി.എല്‍ ഉഷ, വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍, നവീന്‍ രാജ്, രഞ്ജുഷ ബാലുര്‍, രതീഷ് എന്നിവര്‍ സംബന്ധിച്ചു. റിട്ട. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ മുട്ടിച്ചരലിലെ കെ.ആര്‍ ഗോപാലകൃഷ്ണന്റെയും റിട്ട. പ്രധാനാധ്യാപിക പത്മജയുടെയും മകളായ ഡോ.അഞ്ജന എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എന്‍.എച്ച്.എമ്മിന്റെ ഭാഗമായി സേവനമനുഷ്ടിക്കുകയാണ്. സഹോദരന്‍ മിഥുന്‍ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ എഞ്ചിനിയറാണ്.

Leave a Reply

Your email address will not be published. Required fields are marked *