പാലക്കുന്ന് : ദേശീയ സ്കൂള്‍ ഗെയിംസിനുള്ള സബ് ജൂനിയര്‍ കേരള കബഡി ടീമില്‍ ഉദുമയില്‍ നിന്ന് വൈഷ്ണവും കൗശികും.ഉദുമ ജി.എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. വൈഷ്ണവാണ് ടീമിന്റെ ക്യാപ്റ്റന്‍. ഉദയമംഗലം ഗിരിധരന്റെയും സുമംഗലയുടെയും മകനാണ് വൈഷ്ണവ്. കൊക്കാല്‍ കുമാരന്റെയും ഷീബയുടെയും മകനാണ് കൗശിക്. ജനുവരി 24 മുതല്‍ 28 വരെ ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് ദേശീയ സ്കൂള്‍ ഗെയിംസ് സബ്ജൂനിയര് കബഡി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.