പനത്തടി പഞ്ചായത്തിലെ അച്ചംപാറ കോളനി നിവാസികള്‍ക്ക് പ്രതീക്ഷ നല്‍കി കാസര്‍ഗോഡ് ഡിവിഷന്‍ ഡി എഫ് ഒ അഷ്‌റഫ് കെ യുടെ സന്ദര്‍ശനം

രാജപുരം:റോഡ് മാര്‍ഗ്ഗം ഇല്ലാതെ കുടിയിറങ്ങല്‍ ഭീഷണി നേരിടുന്ന പനത്തടി പഞ്ചായത്തിലെ അച്ചംപാറ കോളനി വനം വകുപ്പ് കാസര്‍ഗോഡ് ഡിവിഷന്‍ ഡി എഫ് ഒ അഷ്‌റഫ് കെ സന്ദര്‍ശിച്ചു. റോഡിന് ആവശ്യമായ പാതയും നേരില്‍ കാണുകയും കോളനി നിവാസികളെയും ഡി എഫ് നേരിട്ട് സന്ദര്‍ശിച്ചു. വനംവകുപ്പിന്റെ ഭാഗത്തു നിന്ന് സാധ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ഡി എഫ് ഓ ഉറപ്പ് നല്‍കി.

ഡി.എഫ് ഓ യോടൊപ്പം കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീജിത്ത് എ പി, പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രാഹുല്‍ ആര്‍.കെ, ശിഹാബുദ്ദീനെ എ.കെ റാണിപുരം വന സംരക്ഷണ സമിതി എക്‌സിക്യൂട്ടീവ് അംഗം സുരേഷ് നീലച്ചാല്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. നിലവില്‍ പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത ഫോറസ്റ്റ് റോഡ് മാത്രമാണ് ഇവിടത്തേക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *