കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം പൂട്ടാനുള്ള തീരുമാനം സാംസ്‌കാരിക കേരളത്തിന് അപമാനം: സപര്യ കേരളം

കാഞ്ഞങ്ങാട് : പ്രാചീന കവിത്രയങ്ങളിലെ മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ കിളളിക്കുറുശ്ശി മംഗലത്തുളള കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചു പൂട്ടിയത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും സാംസ്‌കാരിക വകുപ്പിന്റെ ധനസഹായം തുടര്‍ന്നും നല്‍കി സ്ഥാപനം പ്രവര്‍ത്തനക്ഷമമാക്കണമെന്നും സപര്യ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സാംസ്‌കാരിക നായകരും സാംസ്‌കാരിക സംഘടനകളും ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സുകുമാരന്‍ പെരിയച്ചൂര്‍ പറഞ്ഞു.സംസ്ഥാന അദ്ധ്യക്ഷന്‍ പ്രാപ്പൊയില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രേമചന്ദ്രന്‍ ചോമ്പാല,ആനന്ദകൃഷ്ണന്‍ എടച്ചേരി, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, അനില്‍കുമാര്‍ പട്ടേന, രാജാമണി കുഞ്ഞിമംഗലം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *