പനത്തടി ശ്രീ പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 24,25 തിയ്യതികളില്‍

രാജപുരം : പനത്തടി ശ്രീ പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 24, 25 തിയ്യതികളില്‍ ബ്രഹ്മശ്രീ കക്കാട്ടിലത്ത് നാരായണ പട്ടേരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.24ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കലവറ നിറയ്ക്കല്‍ ,11 മണിക്ക് ഭക്തിഗാനമേള , 11.30ന് കലവറ ഘോഷയാത്രയ്ക്ക് സ്വീകരണം, ഉച്ചയ്ക്ക് 12.30ന് മഹാപൂജ, അന്നദാനം. വൈകുന്നേരം 6 മണിക്ക് ദീപാരാധന, 6 .15ന് ഭക്തിഗാനസുധ, ആചാര്യവരണം, 7 മണിക്ക് തിരുവാതിര, 8മണിക്ക് സര്‍പ്പബലി, 8. 30ന് നിറമാല, 9 മണിക്ക് നൃത്തനൃത്ത്യങ്ങള്‍.

25ന് വ്യാഴാഴ്ച രാവിലെ നാലുമണിക്ക് പള്ളിയുണര്‍ത്തല്‍, 8 മണിക്ക് ഭാഗവത പാരായണം, തുലാഭാരം, 11 മണിക്ക് അദ്ധ്യാത്മിക പ്രഭാഷണം, 12 .30ന് മഹാപൂജ ,അന്നദാനം .4 മണിക്ക് സര്‍വ്വൈശ്വരവിളക്ക് പൂജ, 7 മണിക്ക് തായമ്പക 8 മണിക്ക് നിറമാല, 8 .30ന് അത്താഴപൂജ ശ്രീഭൂതബലി ,മേള പ്രദക്ഷിണം ,11 മണിക്ക് തിടമ്പ് നൃത്തം.

Leave a Reply

Your email address will not be published. Required fields are marked *