ബേളൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ കന്നികലവറക്ക് കുറ്റിയടിച്ചു

രാജപുരം: അറുപത്തിഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബേളൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 25, 26 , 27, 28 തിയ്യതികളില്‍ നടക്കുന്ന തെയ്യംകെട്ടിന്റെ കന്നികലവറക്ക് കുറ്റിയടിച്ചു. ഗോവിന്ദന്‍ ആചാരി, രതീഷ് ആചാരി കുഞ്ഞികൊച്ചി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ, ജനറല്‍ കണ്‍വീനര്‍ പി. ഗോപി, ട്രഷറര്‍ ബാലകൃഷ്ണന്‍ കണ്ടടുക്കം, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ തമ്പാന്‍ നായര്‍, ബാത്തൂര്‍ കഴകം ഭരണസമിതി പ്രസിഡന്റ് ഷാജി ഇ കെ, സെക്രട്ടറി ബിജു, ദേവസ്ഥാനം ഭരണസമിതി പ്രസിഡന്റ് ബി. എം. തമ്പാന്‍ നായര്‍, സെക്രട്ടറി കെ. നാരായണന്‍, തറവാട് കമ്മിറ്റി ഭാരവാഹികള്‍, ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *