കേരള ഗ്രാമീണ്‍ ബാങ്ക് അമ്പലത്തറ ശാഖയുടെ പുതിയ കെട്ടിട ഉദ്ഘാടനം പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ നിര്‍വ്വഹിച്ചു

രാജപുരം:കേരള ഗ്രാമീണ്‍ ബാങ്ക് അമ്പലത്തറ ശാഖ യുടെ പുതിയ കെട്ടിട ഉദ്ഘാടനം (റോയല്‍ സ്റ്റാര്‍ കോംപ്ലക്‌സില്‍) പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ നിര്‍വ്വഹിച്ചു. റീജണല്‍ മാനേജര്‍ ബിഎം പ്രഭാകരന്‍ അധ്യക്ഷനായി,കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ സേഫ് റൂം ഉദ്ഘാടനം ചെയ്തു,വാര്‍ഡ് മെമ്പര്‍ സി കെ സബിത, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം അസൈനാര്‍ ഹാജി, അമ്പലത്തറ മര്‍ച്ചന്റ് ജനറല്‍ സെക്രട്ടറി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് മാനേജര്‍ പി എം ശ്രീഷ്‌ന, സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ പി സ്‌നേഹലത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *