കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷ പദ്ധതി രൂപികരണ വികസന സെമിനാര്‍ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു

രാജപുരം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാംവര്‍ഷ പദ്ധതി ( 2024 25) രൂപീകരണത്തിന്റെ ഭാഗമായി കള്ളാര്‍ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി കരട് പദ്ധതി രേഖ അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷരായ ഗീത പി, സന്തോഷ് വി ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി കുഞ്ഞികണ്ണന്‍ ,പഞ്ചായത്ത് അംഗങ്ങളായ സബിത വി, സണ്ണി അബ്രഹാം, മിനി ഫിലിപ്പ്, ശരണ്യ പി, ലീലാ ഗംഗാധരന്‍, വനജ ഐത്തു, അജിത് കുമാര്‍ ബി, ജോസ് പുതുശ്ശേരികാലായില്‍, കൃഷ്ണകുമാര്‍ എം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രഹാം സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച അവതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *