രാജപുരം: കുടിയേറ്റ ചരിത്രമുറങ്ങുന്ന രാജപുരത്ത് പുതിയ തിരുക്കുടുംബദേവാലയത്തിന് 29ന് ഞായറാഴ്ച രാവിലെ 7.30ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പരിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ശിലാസ്ഥാപനം നടക്കുമെന്ന് നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഇടവക പൊതുയോഗവും നടക്കും. 3.24 കോടി രൂപ ചെലവിലാണ് ദേവാലയം നിര്‍മിക്കുന്നത്.
1943 ലെ ഐതിഹാസികമായ രാജപുരം ക്‌നാനായ കുടിയേറ്റത്തിന് ശേഷം 1962 ല്‍ നിര്‍മ്മിച്ച ദൈവാലയമാണ് പുനര്‍ നിര്‍മ്മിക്കുന്നത്. അംഗങ്ങള്‍ വര്‍ദ്ധിച്ചതൊടെ എല്ലാവര്‍ക്കും ഒത്തുചേരാന്‍ കഴിയാതെ വന്നതോടെയാണ് പുതിയ പള്ളി നിര്‍മിക്കുന്നത്. ഫോറോന വികാരിയും നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനുമായ ഫാ. ബേബി കട്ടിയാങ്കല്‍, ജനറല്‍ കണ്‍വീനര്‍ കെ ടി മാത്യു കുഴിക്കാട്ടില്‍, സെക്രട്ടറി ജിജി കിഴക്കേ പുറത്ത്, ഇടവക ട്രസ്റ്റിമാരായ ബേബി പാലത്തിനാടിയില്‍, ടോമി കദളി കാട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.