ഇംഗ്ലീഷിനോട് ഹലോ പറയാം ; സൗജന്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുമായി സംസ്ഥാന നൈപുണ്യ വികസനമിഷന്‍

ലോക ഭാഷയായ ഇംഗ്ലീഷ് ഇന്നും പലര്‍ക്കും ഒരു ബാലികേറാമലയാണ്. ഇംഗ്ലീഷ് അറിയില്ല എന്നതിന്റെ പേരില്‍ തൊഴിലിലും, സാമൂഹത്തിലും അവഗണന നേരിടുന്നവര്‍ അനവധിയാണ്. സുഗമമായി ഇംഗ്ലീഷ് സംസാരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികളെ തൊഴില്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന നൈപുണ്യ വികസനമിഷന്‍ ( കെ.എ.എസ്.ഇ ) ബിരുദധാരികളായ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് നടപ്പിലാക്കുന്നു.

ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയില്‍ ഗ്രാമീണ യുവജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കായ കൗശല്‍ കേന്ദ്രത്തിലാണ് പരിശീലനം. ദിവസേന 3 മണിക്കൂറാണ് പരിശീലനം. ഒരു പഠിതാവിന് മൊത്തം 165 മണിക്കൂര്‍ കോഴ്‌സിന്റെ ഭാഗമായി പരിശീലനം ലഭിക്കും. 21നും 35നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായ ആളുകള്‍ക്കാണ് കോഴ്സിന് അപേക്ഷിക്കാന്‍ സാധിക്കുക. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് സേവനം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ +918891395496.

Leave a Reply

Your email address will not be published. Required fields are marked *