പനത്തടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എസ് ടി മോര്‍ച്ച ഉപവാസം നടത്തി

രാജപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതിയിലൂടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കുന്നതും വൈകുന്നതില്‍ പ്രതിഷേധിച്ച് പനത്തടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എസ് ടി മോര്‍ച്ച ഉപവാസം നടത്തി. ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ തുമ്പോടി അധ്യക്ഷത വഹിച്ചു. മനു ലാല്‍ മേലത്ത്, കെ.കെ വേണുഗോപാല്‍, പ്രീതി കെ.എസ്, ഷിബു പാണത്തൂര്‍, കൃഷ്ണന്‍കുട്ടി നായര്‍, രാമകൃഷ്ണന്‍ സി, ഭാസ്‌ക്കരന്‍ വെള്ളക്കല്ല്, ഐ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *