വ്യാപാര സംരക്ഷണ യാത്ര വിജയിപ്പിക്കും: കെ.വി.വി.ഇ.എസ്. കോട്ടിക്കുളം -പാലക്കുന്ന് യൂണിറ്റ്

പാലക്കുന്ന്. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് നടത്തുന്ന വ്യാപാര സംരക്ഷണ യാത്ര വിജയിപ്പിക്കുവാന്‍ കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് തീരുമാനിച്ചു. യൂണിറ്റിലെ മുഴുവന്‍ വ്യാപാരികളും പങ്കെടുക്കും. മുരളി പള്ളം അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, ഗംഗാധരന്‍ പള്ളം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന ജാഥ 29ന് രാവിലെ 10ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് 14 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *