കാഞ്ഞങ്ങാട് പ്രസ് ഫോറം മാധ്യമ അവാര്‍ഡ് സമര്‍പ്പണവും കുടുംബ സംഗമവും നാളെ

കാഞ്ഞങ്ങാട് :പ്രസ് ഫോറം മാധ്യമ അവാര്‍ഡ് സമര്‍പ്പണവും കുടുംബ സംഗമവും നാളെ രാവിലെ 10ന് കാഞ്ഞങ്ങാട് ബിഗ് മാളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമം കെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ കാഞ്ഞങ്ങാട് പ്രസ് ഫോറം അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിക്കും.പ്രസ് ഫോറം പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷനാവും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍,കേരള ക്ഷേത്രകല അക്കാദമി ചെയര്‍മാന്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആകും. അവാര്‍ഡ് ജേതാക്കളെ പ്രസ് ഫോറം ട്രഷറര്‍ ഫസലു റഹ്മാന്‍ പരിചയപ്പെടുത്തും. വി വി രമേശന്‍, അഡ്വ. പി വി സുരേഷ് കുമാര്‍ ,അഡ്വ. എന്‍എ ഖാലിദ് , എ വേലായുധന്‍, കെ മധുസൂദനന്‍, സി കുഞ്ഞഹമ്മദ് ഹാജി പാലത്തി , ഡോ. എ എം ശ്രീധരന്‍ ,സി രാജന്‍ പെരിയ, സി യൂസഫ് ഹാജി. ടികെ രാജന്‍ ,സുധാകരന്‍ മടിക്കൈ, തുടങ്ങിയവര്‍ ആശംസകള്‍ നേരും.

അവാര്‍ഡ് ജേതാക്കളായ പി പി ലിബീഷ് കുമാര്‍ ,ഫൈസല്‍ ബിന്‍ അഹമ്മദ് ,സുനില്‍ കുമാര്‍ ബേപ്പ് ,വിജിന്‍ ദാസ് കിനാത്തില്‍ ,സുരേഷ് പയ്യങ്ങാനം എന്നിവര്‍ മറുപടി പ്രസംഗം നടത്തും. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെ എസ് ഹരി നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *