സി.പി.ഐ.എം കീറ്റുവളപ്പ് ബ്രാഞ്ച് ഓഫീസ് കെ. അമ്പുക്കന്‍ സ്മാരക മന്ദിരം ഉദ്ഘാടനം നടന്നു

രാവണേശ്വരം: കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ രാവണീശ്വരത്ത് സി.പി.ഐ.എം കീറ്റു വളപ്പ് ബ്രാഞ്ചിനു വേണ്ടി നിര്‍മ്മിച്ച അമ്പുക്കന്‍ സ്മാരക മന്ദിരം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ചിത്താരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ നായര്‍ സ്മൃതി മണ്ഡപം സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം വി. വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍ നിര്‍വഹിച്ചു.

അമ്പുക്കന്റെ സഹധര്‍മ്മിണി ജാനകി അമ്മയെ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം. പൊക്ലന്‍ ആദരിച്ചു. സ്ഥലം സംഭാവന നല്‍കിയ മുഹമ്മദ് കുഞ്ഞിയെ സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗം കെ. സബീഷ് ആദരിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അപ്പുക്കുട്ടന്‍, പി. കെ. നിഷാന്ത്, കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗങ്ങളായ എ. കൃഷ്ണന്‍, പി. ദാമോദരന്‍, ചിത്താരി ലോക്കല്‍ കമ്മിറ്റി അംഗം പി. കാര്യമ്പു, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രന്‍ മാസ്റ്റര്‍, കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി സെക്രട്ടറി വി. കൃഷ്ണന്‍ സ്വാഗതവും ദീപാ പ്രവീണ്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *