കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ദേശസുരക്ഷ: വെല്ലുവിളികളും പ്രതികരണങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ ദേശസുരക്ഷ: വെല്ലുവിളികളും പ്രതികരണങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു. സമാപന പരിപാടിയില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഡീന്‍ പ്രൊഫ. കെ. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗം അധ്യക്ഷന്‍ പ്രൊഫ. ആര്‍. സുരേഷ് സംസാരിച്ചു. സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് മുന്‍ ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് ജനറല്‍ ചെറിഷ് മാത്സണ്‍, മദ്രാസ് യൂണിവേഴ്സിറ്റി ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് വിഭാഗം അധ്യക്ഷന്‍ പ്രൊഫ. ജെ. ഉധം കുമാര്‍ എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *