തച്ചങ്ങാട് : പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്ത് അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന കളിയാട്ട സംഘാടകസമിതി രൂപവത്കരിച്ചു. അരവത്ത് പൂബാണംകുഴി ക്ഷേത്ര സ്ഥാനികന്‍ സുകുമാരന്‍ മൂത്തായാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കര്‍ത്തുട്ടി വൈദ്യര്‍ അധ്യക്ഷനായി. കെ. ശിവരാമന്‍ മേസ്തിരി, രതീഷ് പൊടിപ്പളം, ബാലകൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ പൊടിപ്പളം, എം. നാരായണന്‍, മാതൃസമിതി പ്രസിഡണ്ട് ഓമന വിജയന്‍, സെക്രട്ടറി ശ്യാമള, മധു പൊടിപ്പളം, വി.കെ ഗോപാലന്‍, ഗോവിന്ദന്‍ പൊടിപ്പളം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : ശിവരാമന്‍ മേസ്ത്രി (ചെയ.), ജനാര്‍ദ്ദനന്‍ പൊടിപ്പളം (ജ.കണ്‍.), രാജന്‍ തച്ചങ്ങാട് (കണ്‍.), ദാമോദരന്‍ പൊടിപ്പളം (ഖജാ).