പനത്തടി പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഫലവൃക്ഷതൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു

രാജപുരം: പനത്തടി പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഫലവൃക്ഷ തൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ്‍ രംഗത്ത്മല, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദന്‍, സുപ്രീയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ ഗീരിഷ്, എന്‍ വിന്‍സന്റ്, ബിജു കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. പനത്തടി കൃഷി ഓഫീസര്‍ അരുണ്‍ ജോസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഗോപിനാഥ് കെ.വി നന്ദിയും പറഞ്ഞു. നാനൂറ് കര്‍ഷകര്‍ക്ക് അഞ്ചിനം തൈകളാണ് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *