പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജ് വാര്‍ഷിക ദിനാഘോഷത്തിന് തുടക്കം കുറിച്ച് അംബിക ഓഡിറ്റോറിയത്തില്‍ പാലക്കുന്ന് ക്ഷേത്ര സ്ഥാനികര്‍ സുനീഷ് പൂജാരിയും കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരും ഭദ്രദീപം കൊളുത്തി

പാലക്കുന്ന് : പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജ് വാര്‍ഷിക ദിനാഘോഷത്തിന് തുടക്കം കുറിച്ച് അംബിക ഓഡിറ്റോറിയത്തില്‍ പാലക്കുന്ന് ക്ഷേത്ര സ്ഥാനികര്‍ സുനീഷ് പൂജാരിയും കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരും ഭദ്രദീപം കൊളുത്തി. സംസ്ഥാന പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി. പ്രേമലത, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, പിടിഎ പ്രസിഡന്റ് നാസര്‍ മുഹമ്മദ്, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.ദിനേശന്‍, വിദ്യാഭ്യാസ സമിതി വൈസ് പ്രസിഡന്റ്രവീന്ദ്രന്‍ കൊക്കാല്‍, ട്രഷറര്‍ എ. ബാലകൃഷ്ണന്‍, പൂര്‍വ വിദ്യാര്‍ഥി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് അജിത് സി. കളനാട്, ജനറല്‍ കണ്‍വീനര്‍ ബി.എന്‍.വിപിന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *