ബോധവത്ക്കരണ ക്ലാസ്സും വായ്പാമേളയും സംഘടിപ്പിച്ചു എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലാ ഓഫീസിന്റെയും ദേശീയ ന്യൂനപക്ഷ വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ്സും വായ്പാമേളയും സംഘടിപ്പിച്ചു. കാസര്‍കോട് ചന്ദ്രഗിരിയിലെ പബ്ലിക് സെര്‍വന്റ്‌സ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ മാനേജര്‍ എന്‍.എം. മോഹനന്‍ അധ്യക്ഷത വഹിച്ചു.

ദേശീയ ന്യൂനപക്ഷ വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനെ കുറിച്ചും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വിവിധ വായ്പാ പദ്ധതികളെ കുറിച്ചും ഒരു അവബോധം ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ വിവിധ പദ്ധതികളിലായി മതന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 50 ഗുണഭോക്താക്കള്‍ക്ക്ാ 1.22 കോടി രൂപ വായ്പാ വിതരണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ ഷക്കീല മജീദ് സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനേജര്‍ എന്‍.എം.മോഹനന്‍ ( പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ കാസര്‍കോട് ), രാഘവന്‍ ബെള്ളിപ്പാടി (ബുക്ക് കീപ്പിംഗ് ആന്റ് അക്കൌണ്ടിംഗ്), ഉമേഷ (പദ്ധതി നിര്‍വഹണവും വിപണനവും ) എന്നിവര്‍ ക്ലാസ്സെടുത്തു. കാസര്‍കോട് ജില്ലാ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പ്രൊജക്റ്റ് അസിസ്റ്റന്റ് കെ.കെ.ഇര്‍ഷാദ് സ്വാഗതവും വസന്തഷെട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *