അരവത്ത് തായത്ത് വീട് തറവാട്ടില്‍ പുത്തരിക്ക് കുല കൊത്തി.

പാലക്കുന്ന്: അരവത്ത് തായത്ത് വീട് തറവാട്ടില്‍ പുത്തരിക്ക് കുല കൊത്തലും നാഗ പ്രതിഷ്ഠാദിനവും നടന്നു. ഇതിനോടനുബന്ധിച്ച് തറവാട് യുഎഇ കമ്മറ്റിയുടെ ലോഗോ പാലക്കുന്ന് കഴകം ശ്രീ ഭഗവതിക്ഷേത്ര സ്ഥാനികര്‍ സുനീഷ് പൂജാരി തറവാട് പ്രസിഡന്റ് ആര്‍ കുഞ്ഞിക്കണ്ണന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ബാലകൃഷണന്‍ കാരണവര്‍, അപ്പകുഞ്ഞി വെളിച്ചപ്പാടന്‍, അശോകന്‍ നാലിട്ടുകാരന്‍, രവീന്ദ്രന്‍ കളക്കാരച്ചന്‍, രാവണിശ്വരം സുകുമാരന്‍ തറയിലച്ചന്‍, തറവാട് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ബേഡകം, സെക്രട്ടറി അശോകന്‍ മാക്കാളി, ട്രഷറര്‍ വിജയന്‍ കീഴൂര്‍, ജോ സെക്രട്ടറി ചന്ദ്രമോഹന്‍ ഇ പി എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി 10 നാണ് തറവാട്ടില്‍ പുത്തരി കൊടുക്കല്‍.

Leave a Reply

Your email address will not be published. Required fields are marked *