പാലക്കുന്ന് : ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണുയാഗം നവംബര്‍ 8 മുതല്‍ 11 വരെ നടക്കും. അഗ്രശാലയില്‍ ചേര്‍ന്ന കൂടിയാലോചന യോഗത്തില്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍ ഉദയമംഗലം ആധ്യക്ഷനായി. സെക്രട്ടറി വി. കുഞ്ഞിരാമന്‍, പി. ആര്‍. ചന്ദ്രന്‍, പി.പി കൃഷ്ണന്‍, സി. ഗോപികൃഷ്ണന്‍ നായര്‍, പ്രഭാകരന്‍ തെക്കേക്കര, കെ. വി. കുഞ്ഞിക്കോരന്‍, നാരായണന്‍ നായര്‍, പി.വി. ഗോപാലന്‍, എന്നിവര്‍ സംസാരിച്ചു.
പരിപാടികള്‍ : 7ന് രാവിലെ മാതൃസമിതിയുടെ നേതൃത്വത്തില്‍ കലവറ നിറയ്ക്കും. 8ന് വൈകുന്നേരം 5ന് തന്ത്രീശ്വനും യാഗാചര്യനും വരവേല്‍പ്പ്.6ന് മണ്ഡല സംസ്‌കാരം. 9ന് രാവിലെ 8.10 നും വൈകുന്നേരം 3നും ലക്ഷ്മിനാരായണ ഹൃദയ മന്ത്ര പാരായണം.6ന് അഷ്ടാവധാന സേവയോടൊപ്പം ശ്രീചക്രപൂജയും.
7ന് ക്ഷേത്ര സമിതിയുടെ ഭജന.
10ന് 7ന് ഹൃദയമന്ത്ര പാരായണം. തുടര്‍ന്ന് യാഗാരംഭം. 12ന് പൂര്‍ണാഹുതി. 5 മുതല്‍ വിവിധ പൂജകള്‍. 11ന് രാവിലെ 8 മുതല്‍ അഷ്ടബന്ധലേപനം. തുടര്‍ന്ന് പരികലശാഭിഷേകവും ദ്രവ്യ കലശാഭിഷേകവും. ഉച്ചയ്ക്ക് മഹാപൂജയോടെ സമാപനം.
9 മുതല്‍ എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും ഉച്ചയ്ക്ക് അന്നദാനമുണ്ടായിരിക്കും.