കലാ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനവും വാന നിരീക്ഷണവും രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ പെബ്രുവരി 13 ന്

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ‘ഓര്‍ബിറ്റ്’24’ എന്ന പേരില്‍ ഫെബ്രുവരി 13 ന്. കലാ- ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പ്രദര്‍ശനവും വാനനിരീക്ഷണ പരിപാടിയും സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക പുരാവസ്തു വകുപ്പിന്റെയും, എക്‌സ്സൈസ് വകുപ്പ്, ആരോഗ്യ വകുപ്പ് , ബി എസ് എന്‍ എല്‍ എഞ്ചിനീയറിംഗ്-പോളിടെക്‌നിക് കോളേജുകള്‍, മറ്റു ശാസ്ത്ര ഉപകരണ നിര്‍മാണക്കമ്പനികള്‍ തുടങ്ങിയവയുടെ വിവിധങ്ങളായ സ്റ്റാളുകള്‍, ചിത്ര-കരകൗശല പ്രദര്‍ശനങ്ങള്‍, തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശില്‍ക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 8 മണിവരെയാണ് പ്രദര്‍ശന സമയം . പ്രദര്‍ശനത്തോടനുബന്ധിച്ച് വാന നിരീക്ഷണവും, കാലപരിപാടികളും ഉണ്ടായിരിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര സര്‍വകലാശാല ഫിസിക്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. വിന്‍സെന്റ് മാത്യു പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ദേവസ്യ എം ഡി അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *