കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ അവതരിപ്പിച്ചു

രാജപുരം: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജയുടെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ അവതരിപ്പിച്ചു. 392082700. (മുപ്പത്തി ഒപത് കോടി ഇരുപത് ലക്ഷത്തി എണ്‍പത്തിരണ്ടായിരത്തി എഴുന്നൂറ് രൂപ) ആകെ വരവും , 388951100 ( മുപ്പത്തിയെട്ട് കോടി എണ്‍പത്തിഒന്‍പത് ലക്ഷത്തി അന്‍പത്തി ഒന്നായിരത്തി നൂറ് രൂപ) ആകെ ചിലവും 9488761 (തൊണ്ണൂറ്റിനാല് ലക്ഷത്തി എണ്‍പത്തിയെട്ടായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്ന് രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 2024 മാര്‍ച്ച് 30 ആകുമ്പോഴേയ്ക്കും പഞ്ചായത്തിന് മാലിന്യ മുക്തമാവണമെന്നാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നതെന്നും ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഭവനപുനരുദ്ധാരണം ജനറല്‍ വിഭാഗത്തില്‍ 38ലക്ഷം രൂപയും, ലൈഫ് ഭവനപദ്ധതിയ്ക്ക് 66 ലക്ഷം രൂപയും, എസ് ടി വിഭാഗത്തിന് 19 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.

വിവിധ വാര്‍ഡുകളുടെ റോഡ് ടാറിംഗിനായി 2 കോടി 79 ലക്ഷം രൂപയാണ് പശ്ചാത്തലമേഖലയില്‍ വകയിരുത്തിയിട്ടുള്ളത് .വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 31 ലക്ഷത്തി എഴുപത്തിഅഞ്ച് ആയിരം രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനികൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ പി.വി ശ്രീലത, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍മാരായ പി.ഗോപാലകൃഷ്ണന്‍, കെ.ശൈലജ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ യു.ഉണ്ണികൃഷ്ണന്‍, ടി.കോരന്‍, പി.ഗോപി മാസ്റ്റര്‍, മെമ്പര്‍മാരായ രാജീവന്‍ ചീരോല്‍, ഇ.ബാലകൃഷ്ണന്‍, ബിന്ദു രാമകൃഷ്ണന്‍, ബിന്ദു അയറോട്ട്, എന്നിവര്‍ പ്രസംഗിച്ചു.പഞ്ചായത്ത് സെക്രട്ടറി കെ.പി രഘു സ്വാഗതവും അക്കൗണ്ടന്റ് പി.വിശ്വരാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *