മന്‍സൂര്‍ ഹോസ്പിറ്റലില്‍ നവീകരിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ പുതുക്കിപണിത 20 കിടക്കകളോടുകൂടിയ കാഷ്വാലിറ്റി, അത്യാധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച പ്രസവ റൂം, ഔട്ട് പേഷ്യന്റ് വിഭാഗം, രോഗികളുടെ കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു .ചടങ്ങില്‍ മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കുഞ്ഞഹമ്മദ് പാലക്കി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ കുഞ്ഞഹമ്മദ്, മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ പാലക്കി, ഡയറക്ടര്‍ ഖാലിദ് പാലക്കി , പ്രശസ്ത ഫിസിഷ്യന്‍ ഡോ. ഷാനവാസ് ഉസ്മാന്‍, മെഡിക്കല്‍ ഓഫീസര്‍ ഫയാസ് റഹ്മാന്‍ , വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍ , ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *