കീക്കാനം തെയ്യംകെട്ട് കലവറയ്ക്ക് സ്ഥാനനിര്‍ണയം നടത്തി

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രം കീക്കാനം പ്രാദേശിക പരിധിയില്‍പ്പെടുന്ന കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 5 മുതല്‍ 7 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിനുള്ള കന്നികലവറയ്ക്ക് സ്ഥാന നിര്‍ണയം ചെയ്തു. കൂടാനം രാഘവന്‍ ആചാരി നേതൃത്വം വഹിച്ചു. അര നൂറ്റാണ്ടിന് ശേഷമാണിവിടെ തെയ്യം കെട്ട് നടക്കുന്നത്. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം സ്ഥാനികരായ സുനീഷ് പൂജാരി, കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, രവീന്ദ്രന്‍ കളക്കാരന്‍, അശോകന്‍ നാലിട്ടുകാരന്‍, ക്ഷേത്രം ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ്, ട്രഷറര്‍ പി. വി. ചിത്രഭാനു, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ശിവരാമന്‍ മേസ്ത്രി , കണ്‍വീനര്‍ ബാലകൃഷ്ണന്‍ പുളിക്കാല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.പി.ചന്ദ്രശേഖരന്‍, ട്രഷറര്‍ കേളു പുല്ലൂര്‍, യു.എ.ഇ കമ്മിറ്റി പ്രതിനിധി ഹരിദാസ് വെളുത്തോളി,സത്യന്‍ തോക്കാനം, കമലാക്ഷന്‍ കീക്കാനം, എന്നിവര്‍ സംസാരിച്ചു.

പന്തല്‍ നിര്‍മ്മാണവും, ഭക്തജനങ്ങള്‍ക്ക് അന്നപ്രസാദം നല്‍കാനുള്ള ഭക്ഷണശാലയുടെ പ്രവര്‍ത്തനവും ആരംഭിച്ചു. കവുങ്ങുകളുടെയും ഇഴയടുപ്പിച്ച് മെടഞ്ഞ ഓലകളുടെയും തിരിയോലകളും അടങ്ങുന്ന പ്രകൃതിവിഭവങ്ങള്‍ കൊണ്ടാണ് കലവറ പണിയുന്നത്. നൂറു കണക്കിന് വനിതകളാണ് ഓലമെടയാന്‍ ദേവസ്ഥാനത്തിലെത്തിച്ചേരുന്നത്. തെയ്യംകെട്ടിന് മുന്നോടിയായുള്ള കൂവം അളക്കല്‍ ചടങ്ങ് മാര്‍ച്ച് 26ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *