തപസ്യ കലാ-സാഹിത്യ വേദി സംസ്ഥാന വാര്‍ഷികോല്‍സവം നാളെ തിരിതെളിയും

കാഞ്ഞങ്ങാട്: ഫെബ്രുവരി 10, 11 തീയ്യതില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന തപസ്യ കലാ-സാഹിത്യ വേദി 48-ാമത് സംസ്ഥാന വാര്‍ഷികോല്‍സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നെല്ലിത്തറ പൂങ്കാവനം സഭാ മണ്ഡപത്തില്‍ 10 ന് രാവിലെ 9.50 ന്
കേന്ദ്ര സംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ പി ജി.ഹരിദാസ് അധ്യക്ഷനാവും .
സ്വാഗത ഗാനം വിഷ്ണു ഭട്ട് വെള്ളിക്കോത്തും കുമാരി ശ്രീനിധി കെ.ഭട്ട് നന്ദി ഗീതം അവതരിപ്പിക്കും. തെയ്യം കലാചാര്യന്‍ പത്മശ്രീ ഇ പി നാരായണ പെരുവണ്ണാന്‍ ,പ്രശസ്ത നര്‍ത്തകി ഡോ കൃപ ഫഡ്‌കേ എന്നിവര്‍ മുഖ്യാതിഥികളാവും കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.എം വി നടേശന്‍ സ്മരണിക പ്രകാശനം ചെയ്യും. ചിന്‍മയാ മിഷന്‍ കേരള റീജിയണ്‍ തലവന്‍ സ്വാമി വിവിക്താനന്ദസരസ്വതി അനുഗ്രഹഭാഷണം നടത്തും.പൂരക്കളി ആചാര്യന്‍ പി.ദാമോദര പണിക്കര്‍, തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കല്ലറ അജയന്‍ ,സംസ്‌കാര്‍ ഭാരതി അഖില ഭാരതീയ കാര്യകാരി സദസ്യന്‍ കെ.ലക്ഷ്മി നാരായണന്‍, സ്വാഗത സംഘം ചെയര്‍മാന്‍ മണികണ്ഠന്‍ മേലത്ത് ,ജില്ലാ പ്രസിഡന്റ് കെ.ബാലചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ടി രാമചന്ദ്രന്‍ സ്വാഗതവും സെക്രട്ടറി എം.വി ശൈലേന്ദ്രന്‍ നന്ദിയും പറയും. 11.45ന് ദുര്‍ഗ്ഗാദത്തപുരസ്‌കാരം സമര്‍പ്പണം . തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കല്ലറ അജയന്‍ അധ്യക്ഷനാവും. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍മാരായ ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ദുര്‍ഗ്ഗാദത്ത് അനുസ്മരണവും യുപി സന്തോഷ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. ഗാനരചിതാവ് കെ എസ് കുണ്ടൂര്‍ പുരസ്‌കാര ജേതാവ് യദുകൃഷ്ണന്‍ സമ്മാനിക്കും. പി എം മഹേഷ് സ്വാഗതവും പിജി ശ്രീകുമാര്‍ നന്ദിയും പറയും. ഉച്ചയ്ക്ക് 2 ന് അക്ഷരശ്ലോക സദസ്, കാവ്യാഞ്ജലി. 3 ന് സാംസ്‌കാരികത ദേശീയതയും വര്‍ത്തമാന കേരളം സെമിനാര്‍ നടത്തും.

സംസ്ഥാന ഉപാദ്ധ്യക്ഷര്‍ മുരളി പാറപ്പുറം അധ്യക്ഷനാവും. കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.എം വി നടേശന്‍,കേന്ദ്ര സര്‍വകലാശാല മലയാളവിഭാഗം മേധാവി ഡോ. വി രാജീവ് എഴുത്തുകാരന്‍ ശ്രീഹര്‍ഷന്‍, തപസ്യ സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. ജന്മഭൂമി തൃശൂര്‍ ബ്യൂറോ ചീഫ് ടി എസ് നീലാംബരന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി
പി ജി ഗോപാലകൃഷ്ണന്‍ നന്ദിയും പറയും. വൈകിട്ട് 6ന് നടക്കുന്ന കലാസന്ധ്യ പ്രശസ്ത നര്‍ത്തകി ഡോ .കൃപ ഫഡ്‌കെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപാദ്ധ്യക്ഷത രജനി സുരേഷ് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.ബാലചന്ദ്രന്‍ സ്വാഗതവും സംസ്ഥാന സമിതിയംഗം മണി എടപ്പാള്‍ നന്ദിയും പറയും. 11 ന് രാവിലെ 8.30 ന് പ്രതിനിധി സഭ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫസര്‍ പി ജി ഹരിദാസ് അധ്യക്ഷനവും.

വാര്‍ഷിക റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കെ ടി.രാമചന്ദ്രനും വാര്‍ഷിക കണക്ക് ട്രഷറര്‍ അനൂപ് കുന്നത്ത് അവതരിപ്പിക്കും. 11 ന് സംഘടനാ ചര്‍ച്ച തപസ്യ സുവര്‍ണ്ണ ജയന്തി ആഘോഷം . സമാപന സഭയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് കെ പി രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കലാസന്ധ്യയില്‍ പൂരകളി ,യാക്ഷഗാനം, ഓട്ടന്‍തുള്ളല്‍, തിരുവാതിര, നൃത്തശില്‍പ്പം, കൈ കൊട്ടിക്കളി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.വിവിധ ശില്‍പ്പ – ചിത്രപ്രദര്‍ശനം ഒരുക്കും .
പത്രസമ്മേളനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് കല്ലറ അജയന്‍ ,ജില്ല പ്രസിഡന്റ് കെ.ബാലചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി എംവി ശൈലേന്ദ്രന്‍ ,പി ദാമോദര പണിക്കര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.ദിനേശന്‍, രാജ് കുമാര്‍ കല്യോട്ട്, സുകുമാരന്‍ ആശീര്‍വാദ് ,ബാബു കോട്ടപ്പാറ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *