മടിയനില്‍ എല്‍.ഡി.എഫ് ബഹുജന സദസ്സ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ ജനകീയ പ്രതിരോധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ബഹുജന സദസ്സ് സംഘടിപ്പിച്ചു. എല്‍.ഡി.എഫ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മടിയനിലാണ്
ബഹുജന സദസ്സ് നടന്നത്. മാണിക്കോത്ത്, അടോട്ട്, ചിത്താരി, കാറ്റാടി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് വിവിധ ബൂത്തുകളില്‍നിന്നും പ്രകടനമായി പ്രവര്‍ത്തകര്‍ ബഹുജന സദസ്സിലേക്ക് എത്തിച്ചേര്‍ന്നു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം. രാജന്‍ ബഹുജന സദസ്സ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ അജാനൂര്‍ ലോക്കല്‍ സെക്രട്ടറി എ. തമ്പാന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കരുണാകരന്‍ കുന്നത്ത്, ഐ. എന്‍. എല്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ സി. കെ. നാസര്‍, ജെ.ഡി.എസ് മണ്ഡലം സെക്രട്ടറി ദിലീപ് മേടയില്‍ എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ പ്രഭാകരന്‍ മൂലക്കണ്ടം സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *