പുല്ലൂര്‍ ശ്രീ വിഷുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവത്തിന്റെ ഭാഗമായി വിളക്ക് പൂജ നടന്നു

പുല്ലൂര്‍: പുല്ലൂര്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവത്തിന്റെ ഭാഗമായി രാവിലെ പള്ളി ഉണര്‍ത്തല്‍, നട തുറക്കല്‍, അഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, ബിംബ ശുദ്ധി, കലശപൂജ എന്നിവ നടന്നു. രാവിലെ 9 മണിക്ക് ഡോ: വി. കെ ബീനയുടെ കാര്‍മികത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജയും നടന്നു.തുടര്‍ന്ന് കലശാഭിഷേകം, ഉച്ചപൂജ, തുലാഭാരം അന്നദാനം എന്നിവയും വൈകുന്നേരം ആറുമണിമുതല്‍ കേളികൊട്ട്,ദീപാരാധന, ഇരട്ട തായമ്പക, അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്, പഞ്ചവാദ്യം, മേളം, തിടമ്പ് നൃത്തം . ഫെബ്രുവരി 16. 17 തീയതികളില്‍ പ്രതിഷ്ഠാദിന ആഘോഷം നടക്കും.
ഫോട്ടോ : പുല്ലൂര്‍ ശ്രീവിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിളക്ക് പൂജ.

Leave a Reply

Your email address will not be published. Required fields are marked *