‘ഇന്ത്യയുടെ ഭൂപടം ഒപ്പനത്താളത്തില്‍’ അപ്‌സര സ്‌കൂളിന് യു. ആര്‍.എഫ് വേള്‍ഡ് റെക്കാര്‍ഡ്’ :

കോളിയടുക്കം : ഇന്ത്യയുടെ 75ാം മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ‘ഇന്ത്യയുടെ ഭൂപടം ഒപ്പനത്താളത്തില്‍ എന്ന മെഗാ ഒപ്പനയ യു. ആര്‍.എഫ് (യൂണിവേഴ്‌സല്‍ റെക്കോര്‍ഡിന് അര്‍ഹമായി ഫോറം) വേള്‍ഡ് റെക്കാര്‍ഡ്. പങ്കെടുത്ത കുട്ടികളുടെ വേള്‍ഡ് റെക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗിന്നസ് റെക്കാര്‍ഡ് ജേതാവും യു ആര്‍ എഫ് ചീഫ് എഡിറ്ററുമായ സുനില്‍ ജോസഫ് (കൊല്‍ക്കത്ത) കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രിന്‍സ്സിപ്പാള്‍ ഡോ. അന്‍വര്‍ അലി സ്വാഗതം പറഞ്ഞ ച പി ടി എ പ്രസിഡണ്ട് എം.എ ഹാരിസ് അദ്ധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അന്‍വര്‍ അലി, ചെയര്‍മാന്‍ അബ്ദുള്ള എം ഹനീഫ് ഹാജി, മാനേജര്‍ അബ്ദുള്ള അഹമ്മദ്, കൊറിയോഗ്രാഫര്‍ ജുനൈദ് മൊട്ടമ്മല്‍, അഡ്മിനിസ്‌ട്രേറ്റര്‍ റഫീഖ്, നഫീസത്ത് മിസ്സിരിയ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *