കണ്ണൂര്‍ സര്‍വകലാശാല കലോത്സവം നിയമസഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

സര്‍വ്വകലാശാലകള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരങ്ങള്‍ നടക്കാന്‍
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളും കോണ്‍സ്റ്റിറ്റിയുവന്റ് കോളജുകളും ആരംഭിക്കണമെന്ന് നിയമസഭാ സ്പീക്കര്‍
എ എന്‍ ഷംസീര്‍.കണ്ണൂര്‍ സര്‍വകലാശാല കലോത്സവം മുന്നാട് പീപ്പിള്‍സ് കോളേജില്‍
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ സര്‍വകലാശാലകളില്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തോടെ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരിക്കണമെന്നും,സാധാരണക്കാര്‍ക്ക് പഠിക്കുന്ന റിസര്‍വേഷന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ വരുമ്പോള്‍ മറ്റു സര്‍വ്വകലാശാലകള്‍ തകരുമെന്ന് ഭയക്കുന്നവര്‍ ആത്മവിശ്വാസക്കുറവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു

കലോത്സവങ്ങള്‍ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടമാക്കാനുള്ള വേദിയാണ്. വീറും വാശിയോടു കൂടിയുള്ള മത്സരങ്ങള്‍ കുട്ടികള്‍ തമ്മിലായിരിക്കണം. അധ്യാപകരും രക്ഷിതാക്കളും തമ്മിലാകരുത്. മതേതര മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച് കലകളടക്കമുള്ള എല്ലാത്തിനേയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണമെന്നും ഷംസീര്‍ പറഞ്ഞു.
പഠന-പഠനേതര കാര്യങ്ങളില്‍ ഒരുപോലെ ശ്രദ്ധിക്കാന്‍ കുട്ടികള്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവം കൂടുതല്‍ ജനകീയമാക്കണം മുന്നാട് ഗ്രാമത്തിലെ ജനങ്ങള്‍ കലോത്സവം ഏറ്റെടുത്തതു കൊണ്ടാണ് കണ്ണൂര്‍ സര്‍വകലാശാല കലോത്സവം വിജയകരമായതെന്നും അദ്ദേഹം പറഞ്ഞു

വേദി ഒന്നായ – ബഹുസ്വരത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു.എം. രാജഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍,നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍, നടി ചിത്രാ നായര്‍ എന്നിവര്‍ മുഖ്യാതിഥികളായി കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍
സീനിയര്‍. പ്രൊഫ. ബിജോയ്‌നന്ദന്‍
ആമുഖ പ്രഭാഷണ നടത്തി.

കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ. അശോകന്‍,ഡോ രാഖി രാഘവന്‍, ടി പി അഷറഫ്,പ്രമോദ് വെള്ളച്ചാല്‍, എം സി രാജു,
കണ്ണൂര്‍ സര്‍വ്വകലാശാല ഡിഎസ്എസ്
ടിപി നഫീസ ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്മാരായ സിജി മാത്യു, കെ മണികണ്ഠന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍
ഡോ. അബ്ദുല്‍ റഫീഖ്, പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സി കെ ലൂക്കോസ്, സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ ഇ പത്മാവതി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബിപിന്‍രാജ് പായം,കരുണാകരന്‍,മുഹമ്മദ് ഫവാസ്യ,അനന്യ. ആര്‍. ചന്ദ്രന്‍,സൂര്യജിത്ത്
കെ പ്രജിന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി. പി അഖില. സ്വാഗതവും കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി പ്രതിക് നന്ദിയും പറഞ്ഞു.

മുന്നാട് കലാക്ഷേത്രത്തിലെ നൃത്ത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച
സ്വാഗതനൃത്തത്തോട് കൂടിയാണ് ഉദ്ഘാടന പരിപാടിക്ക് തുടക്കമായത്. മുന്നാട് പീപ്പിള്‍സ് കോളേജില്‍ വിവിധ വേദികളില്‍ നടക്കുന്ന കലോത്സവം ഞായറാഴ്ച സമാപിക്കും.സമാപന സമ്മേളനം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. നടി ഗായത്രി വര്‍ഷ, സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

Leave a Reply

Your email address will not be published. Required fields are marked *