മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നേഴ്സിങ്ങില്‍ ലാംപ് ലൈറ്റിങ് സെറിമണി നടത്തി

കാഞ്ഞങ്ങാട് : മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നേഴ്സിങ്ങില്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ് ഇരുപത്തിയഞ്ചാമത് ബാച്ചിന്റെ ലാംപ് ലൈറ്റിങ് സെറിമണി മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നേഴ്സിങ് ഓഡിറ്റോറിയത്തില്‍ നടന്നു. ഡിവൈഎസ്പി സി.കെ സുനില്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. വിശിഷ്ട സേവനത്തിനുള്ള ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ സി.കെ സുനില്‍ കുമാറിന് മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗിന്റെ ഉപഹാരം ചെയര്‍മാന്‍ സി. കുഞ്ഞഹമ്മദ് പാലക്കി സമ്മാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇ.എ. മറിയക്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു . മന്‍സൂര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ പാലക്കി പ്രസംഗിച്ചു . വൈസ് പ്രിന്‍സിപ്പാള്‍ ടി .എസ്. രസ്ന, ട്യൂട്ടര്‍ സി .എച്ച് ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി .ട്യൂട്ടര്‍ റിന്‍സി സ്റ്റെഫിന്‍ സ്വാഗതവും നസിയാബീവി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *