ഡോ. ലതിക വള്ളിയോട്ടിന് ഓസ്ട്രേലിയയില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് അവസരം

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ. ലതിക വള്ളിയോട്ടിന് ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോസയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് അവസരം. അമേരിക്കയിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍, ജര്‍മ്മനിയിലെ ഹാനോവര്‍ യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി മെഡിസിന്‍ എന്നിവയുടെ സഹകരണത്തോടെ വൈറസ് ഇന്‍ഫക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ടാണ് ഡോ. ലതിക ഗവേഷണം നടത്തുക. കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തില്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ടക്ക് കീഴില്‍ ഈ വര്‍ഷമാണ് ലതിക ഗവേഷണം പൂര്‍ത്തിയാക്കിയത്. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *