കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ ടൗണുകളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു തുടങ്ങി.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം അട്ടേങ്ങാനം ടൗണില്‍പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരന്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ,നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സബന്ധിച്ചു.ഈ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 25 ടൗണുകളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കും

Leave a Reply

Your email address will not be published. Required fields are marked *