രാജപുരം : വ്യാപാര മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച നടക്കുന്ന കടയടപ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും അടച്ചിട്ടു പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ നാരായണ പൂജാരി സെക്രട്ടറി ബിജു ചുള്ളിക്കര എന്നിവര്‍ അറിയിച്ചു