വെള്ളിക്കോത്ത് : പി സാഹിത്യ വേദിയുടെയും മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും നേതൃത്വത്തിൽ കവിയുടെ കാൽപ്പാടുകൾ 50 വർഷം മഹാകവി പി യുടെ 118 ആം ജന്മദിനത്തിൽ വെള്ളിക്കോത്ത് വച്ച് നടന്നു. സ്കൂൾ വിദ്യാർഥികളുടെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങ് മണികണ്ഠദാസ് കുട്ടമത്ത് ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി. ഇരുപതാം നൂറ്റാണ്ട് ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും ത്യജിച്ചവരുടെയും ഇറങ്ങിപ്പോയവരുടെയും നൂറ്റാണ്ട് ആണെന്നും അങ്ങനെയുള്ള ത്യാഗികളുടെയും മഹാന്മാരുടെയും ഗണത്തിൽപ്പെട്ട യാളാണ് മഹാകവി പി’ കുഞ്ഞിരാമൻ നായർ എന്നും മണികണ്ഠ ദാസ് പറഞ്ഞു. പി’ സാഹിത്യ വേദി വൈസ് പ്രസിഡണ്ട് ഡോ: സി.ബാലൻ അധ്യക്ഷത വഹിച്ചു.കവി ദിവാകരൻ വിഷ്ണുമംഗലം, പി’ സാഹിത്യ വേദി സെക്രട്ടറി വി. രവീന്ദ്രൻ നായർ, അജാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, വാർഡ് മെമ്പർ എം. ബാലകൃഷ്ണൻ, ഗിരിധർ രാഘവൻ എന്നിവർ സംസാരിച്ചു മാസ്റ്റർ അമിത്ത് കവിതാലാപനം നടത്തി. സ്കൂൾ പ്രധാനധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ് നന്ദിയും പറഞ്ഞു.