സദ്ഗുരു പബ്ലിക് സ്‌കൂളില്‍ പുരുളിയ ഛാവു എന്ന ഫോക്ക് നൃത്തം അരങ്ങേറി

രാജപുരം: സ്പീക്ക് മാക്കെ കാസറഗോഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സദ്ഗുരു പബ്ലിക് സ്‌കൂളില്‍ പുരളിയ ഛാവു എന്ന ബംഗാളി ഫോക്ക് നൃത്തം അരങ്ങേറി. പതിനേഴോളം കലാകാരന്മാര്‍ പങ്കെടുത്ത ഈ അപൂര്‍വ്വ നൃത്തക്കാഴ്ച കുട്ടികള്‍ക്ക് ആദ്യന്തം ആസ്വാദ്യകരമായ അനുഭവമായിരുന്നു. ചുരുളിയ എന്ന ഗ്രാമത്തിന്റെ പേരും ഛാവു എന്ന മുഖാവരണത്തിന്റെ പേരും ചേര്‍ന്നാണ് പുരളിയഛാവു ആയത്.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ മാനേജ്‌മെന്റ് അംഗം ഗജാനന കാമത്ത് കലാകാരന്മാര്‍ക്ക് മെമെന്റോ നല്‍കി അഭിനന്ദിച്ചു.പ്രോഗ്രാം കോ ഓര്‍ഡിനേറ്റന്മാരായ കെ രമേശ് ബാബു ഉണ്ണി വാര്യര്‍ എന്നിവര്‍ നൃത്തരൂപത്തെ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികളുമായി സംവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *