മന്ദംപുറം കുളം നാടിന് സമര്‍പ്പിച്ചു

നീലേശ്വരം: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുജ്ജീവിപ്പിച്ച മന്ദംപുറം കുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ടി. വി ശാന്ത നാടിന് സമര്‍പ്പിച്ചു. വൈസ് ചെയര്‍മാന്‍ പി. പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.ഗൗരി സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. പി രവീന്ദ്രന്‍, ഷംസുദ്ദീന്‍ അറിഞ്ചിറ , ടി പി ലത, പി.ഭാര്‍ഗവി , നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍ കെ, എഞ്ചിനീയര്‍ വി. വി ഉപേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ. ഷജീര്‍ നന്ദി പറഞ്ഞു.
നീലേശ്വരം നഗരസഭാ പരിധിയില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുജ്ജീവന പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മൂന്നാമത്തെ കുളമാണിത്. നാരാംകുളങ്ങര, പാലായി കുളങ്ങള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ഇതിനുപുറമേ സംസ്ഥാന മണ്ണ് – ജല സംരക്ഷണ വകുപ്പ് പുനരുജ്ജീവിപ്പിച്ച അങ്കക്കളരി കുളവും നഗരസഭയ്ക്ക് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *