വര്‍ണ്ണ രാഗ താളങ്ങള്‍ പീലി വിടര്‍ത്തിയ വജ്ര കേളി’24: വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരുടെ അരങ്ങേറ്റം

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ സഹായത്തോടെ ചായോത്ത് എന്‍. ജി.സ്മാരക കലാവേദിയില്‍ വച്ച് വജ്രജൂബിലി ഫെല്ലോഷിപ്പ് വഴി കലാപഠനം പൂര്‍ത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റവും സാംസ്‌കാരിക സമ്മേളനവും കലാ പരിപാടികളും നടത്തി. വിവിധ പഞ്ചായത്തുകളിലെ 11കേന്ദ്രങ്ങളില്‍ വച്ചു വജ്ര ജൂബിലി ഫെല്ലോഷിപ് നേടിയ കലാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഗീതം, നാടകം, ചിത്രകല, നാടന്‍ പാട്ട് എന്നീ ഇനങ്ങളില്‍ പരിശീലനം നല്‍കിയ 250 കലാപ്രവര്‍ത്തകരുടെ അരങ്ങേറ്റമാണ് നടന്നത്.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി യുടെ അധ്യക്ഷതയില്‍ പരിപാടി തൃക്കരിപ്പൂര്‍ എം. എല്‍. എ. എം. രാജഗോപാലന്‍ ഉത്ഘാടനം ചെയ്തു. പരിപാടി യില്‍ വച്ച് കലാ അധ്യാപകരെ ആദരിച്ചു.
പരിപാടി അവതരിപ്പിച്ച പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റു കളും മൊമെന്റോയും ബ്ലോക്ക് പ്രസിഡന്റ് വിതരണം ചെയ്തു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രവി.. മുഖ്യാഥിതി ആയിരുന്നു. വജ്ര ജൂബിലി ജില്ലാ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ധന്യ. പി. കലാ വേദി സെക്രട്ടറി സനീഷ്, ജയരാജന്‍. പി. കെ എന്നിവര്‍ സംസാരിച്ചു.
ജോയിന്റ് ബി. ഡി. ഒ. കെ. ജി. ബിജുകുമാര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷാജി നന്ദിയും പറഞ്ഞു.കലാകാരന്മാരായ രേവതി,സുനില്‍ കണ്ണന്‍,രജീഷ്,പ്രദീപ് എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് 47 കലാ കാരന്‍മാര്‍ പരിപാടിയില്‍ വച്ചു വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വിവിധ കലാ പരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *