കോളിച്ചാൽ: കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി എന്‍ സി ടി മൊബൈല്‍ യൂണിറ്റിന്റെ യും പൂടംകല്ല് താലൂക്ക് ആശുപത്രി യുടെയും നേതൃത്വത്തില്‍ കോളിച്ചാൽ ടൗണില്‍ വ്യാപാരികള്‍, ഓട്ടോ തൊഴിലാളികള്‍ മറ്റ് സ്ഥാപന ജീവനക്കാര്‍ക്കായി ജീവിത ശൈലി രോഗ നിര്‍ണ്ണയ പരിശോധന ക്യാമ്പ് നടത്തി. 55 പേർ ക്യാമ്പില്‍ പങ്കെടുത്ത് ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിച്ചു. ടീം അംഗങ്ങളായ ശ്രീമിഷ (സ്റ്റാഫ് നേഴ്‌സ്), ആതിര (ലാബ് ടെക്നിഷ്യന്‍) എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി,ജൂനിയര്‍ ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്ത് സി പി,ആശ പ്രവര്‍ത്തകരായ കാഞ്ചന ഗോപാലൻ,സരോജിനി ബി, ആരോഗ്യ സേന അംഗം സാബു എന്നിവർ നേതൃത്വം നല്‍കി.