രാജപുരം: ഐ എൻ ടി യു സി കാസർഗോഡ്ജില്ലാ സമ്മേളനം വിജയിപ്പിക്കാനും 500 പ്രവർത്തകരെ പങ്കെടുപ്പിക്കാനുംകളളാർ മണ്ഡലം ഐഎൻടിയുസി കമ്മിറ്റി യോഗം തീരുമാനിച്ചു ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം എം സൈമൺ,ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ ജെ ജെയിംസ്,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി,സവിത ,വനജ ഐത്തു. ,ചന്ദ്രൻ പാലംന്തടി ,വിനോദ് പൂടംകല്ല്
ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.