പി.ബി. എസ്. ജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി

വിദ്യാനഗര്‍:-പൗരസ്ത്യ ഭാഷാധ്യാപക സംഘടന(പി.ബി.എസ്.)യുടെ ജില്ലാ സമ്മേളനനവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും നടത്തി. ജില്ലാ പ്രസിഡണ്ട് കെ.പി. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി. ആര്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

യാത്രയയപ്പ് സമ്മേളനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ നന്ദികേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.ദിനേശ’മുഖ്യഭാഷണം നടത്തി. പി. നാരായണന്‍, സജിത് ബാബു, രഞ്ജിനി.ടി.കെ, എന്‍.കെ. പവിത്രന്‍, കെ.എസ്.എന്‍. നമ്പൂതിരി ,അനില്‍കുമാര്‍. സി.എച്ച്, പി.കെ അനില്‍കുമാര്‍, ഉഷ.കെ, യമുനാദേവി. എം.എസ്., ബിനോ ജോസഫ്, വി.വി. സന്തോഷ് കുമാര്‍, ഷീജ.കെ , രാധാകൃഷ്ണന്‍.കെ.റ്റി.എന്‍ പ്രസംഗിച്ചു.

ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവും
പി.ബി.എസ്. സംസ്ഥാന അധ്യക്ഷനുമായ പി.നാരായണന്‍ മാസ്റ്ററെ ആദരിച്ചു.

മാതൃഭാഷയും സംസ്‌കാരവും നഷ്ടപ്പെടുന്ന ഒരു സമൂഹമായി മാറാതിരിക്കാന്‍ നാം ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്ലസ് റ്റു വരെയുള്ള പഠനത്തില്‍ മലയാളത്തിനും ഹിന്ദിക്കും കൂടുതല്‍ പരിഗണന നല്കുക, പ്രൈമറിയില്‍ മലയാള ഭാഷാധ്യാപകരെ നിയമിക്കുക, കോടതി ഭാഷ മലയാളത്തിലാക്കുക. ഉച്ചഭക്ഷണ തുക സമയബന്ധിതമായി നല്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന പ്രമേയം പാസ്സാക്കി.
ഫെബ്രു. 26, 27, 28 തീയതികളില്‍ പാലക്കാട് വടക്കുംചേരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു.
ഫോട്ടോ: – പൗരസ്ത്യ ഭാഷാധ്യാപക സംഘടന (പി.ബി.എസ്.) കാസര്‍കോട് ജില്ലാ യാത്രയയപ്പ് സമ്മേളനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.നന്ദികേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *