ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിൽ ഡ്രൈവർ കം മെക്കാനിക്ക് എന്ന എസ്.സി.വി.ടി. നോൺ മെട്രിക് ട്രേഡിൽ 2024 ജനുവരി ബാച്ചിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://det.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാകുന്ന അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 100 രൂപ ഫീസ് ഒടുക്കി ഫെബ്രുവരി 16 നു മുമ്പ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.