ടാലന്റ് ഹണ്ട് സെലക്ഷൻ പ്രോഗ്രാം

        കായിക യുവജന കാര്യാലയത്തിന് കീഴിലെ സ്പോർട്സ് സ്കൂളിലേക്ക് 2024-25 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ സംബന്ധിച്ച് ടാലെന്റ് ഹണ്ട് സെലക്ഷൻ പ്രോഗ്രാം ജനുവരി 11 മുതൽ ജനുവരി 19 വരെ വിവിധ കേന്ദ്രങ്ങളിൽ നടന്നിരുന്നു. എന്നാൽ പരീക്ഷയും മറ്റുമുള്ള കാരണങ്ങളാൽ സെലക്ഷന് പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് മറു അവസരം എന്ന നിലയിൽ ഫെബ്രുവരി 17ന് ജി.വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നീ വേദികളിൽ വച്ച് സെലക്ഷൻ പ്രോഗ്രാം നടത്തുന്നുണ്ട്.     

        സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ്, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്പോർട്സ് ഡ്രസ് സഹിതം അതാത് സെന്ററുകളിൽ രാവിലെ എട്ടിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: dsya.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *