രാജപുരം : രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ‘ഓര്‍ബിറ്റ്’24’ എന്ന പേരില്‍ കലാ- ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പ്രദര്‍ശനവും വാനനിരീക്ഷണ പരിപാടിയും സംഘടിപ്പിച്ചു. എക്‌സ്സൈസ് വകുപ്പ്, ബി എസ് എന്‍ എല്‍ , പെരിയ ഗവണ്മെന്റ് പോളിടെക്നിക്, നിത്യാനന്ദ പോളിടെക്‌നിക്, ടൊയോട്ട, പ്രോമിനന്റ് നിര്‍മാണക്കമ്പനികള്‍, ദിനേശ് കുമാര്‍ തെക്കുമ്പാടിന്റെ സയന്‍ഷ്യ,തുടങ്ങിയ വിവിധങ്ങളായ സ്റ്റാളുകള്‍, ചിത്ര-കരകൗശല പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കി. പ്രദര്‍ശനത്തോടനുബന്ധിച്ച് വാന നിരീക്ഷണവും, കാലപരിപാടികളും സംഘടിപ്പിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശന യൂണിറ്റ് പരിപാടിയുടെ മാറ്റു കൂട്ടി.ബൂണ്‍ പബ്ലിക് സ്‌കൂള്‍ , കോട്ടോടി ഗവണ്മെന്റ് സ്‌കൂള്‍ , സെന്റ് മേരിസ് ചെറുപനത്തടി , ടാഗോര്‍ പബ്ലിക് സ്‌കൂള്‍ , രാജപുരം ഹോളി ഫാമിലി , ബളാന്‍ തോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സെന്റ് ആന്‍സ് കൊട്ടോടി, സെന്റ് മേരിസ് എ യു പി സ്‌കൂള്‍ മാലക്കല്ല് എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തിലേറെ വിദ്യാര്‍ത്ഥികളും, പൊതുജനങ്ങളും സന്ദര്‍ശനത്തിനെത്തി. എക്‌സിബിഷന്‍ സന്ദര്‍ശിച്ച എല്ലാവരും പരിപാടി മികച്ച അനുഭവമാണെന്ന് രേഖപ്പെടുത്തി. കേന്ദ്ര സര്‍വകലാശാല ഫിസിക്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. വിന്‍സെന്റ് മാത്യു പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു . പ്രൊഫസര്‍ ഡോ. ദേവസ്യയ എം ഡി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊ മാനേജര്‍ ഫാ. ജോയ് കട്ടിയാങ്കല്‍, ലോക്കല്‍മാനേജര്‍ ഫാ. ബേബി കട്ടിയാങ്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ടി. കെ നാരായണന്‍, പി ടി എ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കെ ജെ,സ്റ്റാഫ് സെക്രട്ടറി ഡോ. എന്‍. വി വിനോദ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീശാന്ത് ഇ, ഫിസിക്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി ശിവന്യ മോള്‍. എം. സി എന്നിവര്‍ സംസാരിച്ചു.