രാജപുരം: എ കെ പി എ രാജപുരം മേഖലയുടെ ജനറല്‍ബോഡി യോഗം ഒടയംചാല്‍ വ്യാപാര ഭവനില്‍ മേഖല പ്രസിഡണ്ട് അനില്‍ അപ്പൂസിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.സി അബ്രഹം, ജില്ലാ സെക്രട്ടറി സുഗുണന്‍ ഇരിയ, ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് ഫ്രെയിം ആര്‍ട്ട്, ജില്ലാ ഇന്‍ഷുറന്‍സ് കോഡിനേറ്റര്‍ അശോകന്‍ പൊയിനാച്ചി, ജില്ലാ വനിതാ വിംഗ് സബ് കോഡിനേറ്റര്‍ രമ്യ രാജീവന്‍, ജയന്‍ വരക്കാട് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ സംസ്ഥാന ജില്ലാ ഭാരവാഹികളെ ആദരിച്ചു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ക്രിക്കറ്റ് മത്സരത്തില്‍ റണ്ണേര്‍സ് ആയ മേഖല ടീമംഗങ്ങള്‍ക്ക് അനുമോദനവും നല്‍കി. പൂടങ്കല്ല് – പാണത്തൂര്‍ മെക്കാഡം റോഡ് പണി വേഗത്തില്‍ പൂര്‍ത്തിയാക്കുക, കാസര്‍കോട് ജില്ലയില്‍ എയിംസ് അനുവദിക്കുക എന്നി ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി രാജീവന്‍ സ്‌നേഹ സ്വാഗതവും ട്രഷറര്‍ ബിനു ഫോട്ടോ ഫാസ്റ്റ് നന്ദിയും പറഞ്ഞു.