പെരിയ: കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള റൂസ (രാഷ്ട്രീയ ഉഛാതര്‍ ശിക്ഷാ അഭിയാന്‍) യുടെ ധനസഹായത്തോടെ നടന്ന പരിപാടി ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍ ഉദ്ഘാടനം ചെയ്തു. ജിനോമിക് സയന്‍സ് വിഭാഗം അധ്യക്ഷന്‍ പ്രൊഫ. വി.ബി. സമീര്‍ കുമാര്‍, ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗം പ്രൊഫസര്‍ ഡോ. രാജേന്ദ്ര പിലാങ്കട്ട, കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രതീഷ് ഐ.ജി തുടങ്ങിയവര്‍ സംസാരിച്ചു.