രാജപുരം : നാളെ തുടക്കമാകുന്ന കള്ളാര്‍ മഖാം ഉറൂസിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് ഇമ്പമുള്ള കുടുംബ ജീവിതം എന്ന വിഷയത്തില്‍ വനിതകള്‍ക്ക് ക്ലാസ്, രാത്രി 8 മണിക്ക് കള്ളാര്‍ ജുമാ മസ്ജിദ് ഖത്തീബ്
അബ്ദുല്‍ സമദ് അഷ്‌റഫി പു ഞ്ചക്കര ഉദ്ഘാടനം ചെയ്യും. പി. കെ.സുബൈര്‍ അധ്യക്ഷത വഹി ക്കും, വിവിധ തലങ്ങളില്‍ കഴിവ് തെളിയിച്ചകള്ളാര്‍ മിസ് ബഹുല്‍ ഹുദാ മദ്രസയിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. 8.30ന് ഇശല്‍ ബുസ്താന്‍ കവാലി ആന്‍ഡ് മാഷപ് നെറ്റ്. 9.30ന് ദഫ് മുട്ട് മത്സരം. 16ന് രാത്രി 8.30ന് നടക്കുന്ന
യോഗത്തില്‍ മുഹമ്മദ് ഇര്‍ശാദ് അസ്ഹരിപറമ്പില്‍ പീടിക മുഖ്യപ്രഭാഷണം നടത്തും. മൊയ്തു ചാപ്പക്കല്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കള്ളാര്‍ മിസ്ബാഹുല്‍ ഹു ദാ മദ്രസാ വിദ്യാര്‍ഥികള്‍ അവത
രിപ്പിക്കുന്ന ഇലല്‍ ഹബീബി ബുര്‍ദ നാത് മജ്‌ലിസ്. 17ന് രാത്രി 8.30ന് അന്‍വര്‍ അലി ഹുദവി പുളിയക്കോട് പ്രഭാഷണം നട ത്തും. മുഹമ്മദ് കുഞ്ഞി കുടും ബൂര്‍ അധ്യക്ഷത വഹിക്കും. സമാപന ദിനമായ 18ന് രാവിലെ 11.30ന് മൗലീദ് പാരായണം. 1.45 മുതല്‍ അന്നദാനവും നടക്കുമെന്ന് കള്ളാര്‍ ജുമാ മസ്ജി ദ് ഖത്തീബ് അബ്ദുല്‍ സമദ് അഷറഫി പുഞ്ചക്കര, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ വി.അബ്ദുല്‍ സലാം വണ്ണാത്തിക്കാനം, കെ.കെ .നിസാര്‍, അബദുല്‍ റസാഖ് മൗ ലവി, മൊയ്തു ചാപ്പക്കാല്‍, സി. എം.നാസര്‍, ബി.കെ,ബഷീര്‍
എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.