സമ്പൂര്‍ണ്ണ പാര്‍പ്പിട യജ്ഞ പദ്ധതിക്ക് രൂപം നല്‍കി കള്ളാര്‍ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

രാജപുരം: സമ്പൂര്‍ണ്ണ പാര്‍പ്പിട യജ്ഞ പദ്ധതിക്ക് രൂപം നല്‍കി കള്ളാര്‍ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്റെ അധ്യക്ഷതയില്‍ 28 കോടി 56 ലക്ഷത്തി 74935 രൂപ വരവും, 28 കോടി 59715 രൂപ ചെലവും, 56 ലക്ഷത്തി 15220 മിച്ചവും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അവതരിപ്പിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ഗോപി, സന്തോഷ് വി ചാക്കോ, പി.ഗീത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.രേഖ ,പി.വി ശ്രീലത , പഞ്ചായത്തംഗങ്ങളായ സണ്ണി ഓണശ്ശേരിയില്‍, എം.കൃഷ്ണകുമാര്‍,ആസൂത്രണ സമിതി ഉപധ്യക്ഷന്‍ വി.കുഞ്ഞിക്കണ്ണന്‍, അകൗണ്ടന്റ് പി.വി ജയരാജന്‍, അസിസ്റ്റന്റ് സെക്രട്ടി രവീന്ദ്രന്‍ കെ എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്തിനകത്തെ ഭവന രഹിതരായിട്ടുള്ള കുടുംബാംഗങ്ങള്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കുന്നതിനും സമ്പൂര്‍ണ്ണ പാര്‍പ്പിട യജ്ഞ നടപ്പാക്കുന്നതിനുമായി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കാര്‍ഷിക മേഖലയില്‍തെങ്ങ് കൃഷി വികസനം, കവുങ്ങ് കൃഷി വികസനം, നെല്‍കൃഷി, വികസനം, നേന്ത്രവാഴ കൃഷി, സമഗ്ര പച്ചക്കറി വികസനം, ഫലവൃക്ഷം തൈ വിതരണം എന്നിവയ്ക്കായി മറ്റ് കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 35 ലക്ഷം രൂപയും, വിവിധ കേന്ദ്ര,സംസ്ഥാന പദ്ധതികളിലൂടെയും പഞ്ചായത്തിന്റെ തനത് വരുമാനം ഉപയോഗിച്ചും ഉല്‍പാദന മേഖലയിലും, സേവന മേഖലയിലും, പശ്ചാത്തല മേഖലയിലും നേടിയ നേട്ടങ്ങളെ നിലനിര്‍ത്തുന്നതിനും കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിനും വേണ്ട പദ്ധതികള്‍ ഈ വര്‍ഷത്തെ ബജറ്റിനകത്ത് വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖല, ദാരിദ്ര്യ ലഘുകരണം എന്നിവയ്ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്.
പഞ്ചായത്തിന്റെ വിഭവശേഷിക്ക് അനുസരിച്ച് ഗ്രാമസഭയില്‍ നിന്നും ഉയര്‍ന്നുവന്ന ആവശ്യങ്ങളും, പൊതുജനങ്ങള്‍ നേരിട്ടും അല്ലാതെയും നല്‍കിയ നിര്‍ദ്ദേശങ്ങളും പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *