കോട്ടപ്പാറ : സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സഹപാഠിക്ക് ഒരു സ്‌നേഹവീട് പണി ആരംഭിച്ചു. പഠന പാഠ്യതര വിഷയങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന കുട്ടിക്കാണ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹവീട് നിര്‍മ്മിച്ച് നല്‍കുന്നത്. കോളേജ് പ്രിന്‍സിപ്പലിംഗ് ചാര്‍ജ് മനോജ് വി.എന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സജിന ടി മോഹന്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.