മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് ഹനീഫ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ ഭിന്നശേഷി സൗഹൃദത്തിനായി ആരംഭിച്ച ‘ഗിവ് എ ഹാന്റ്’ പദ്ധതി തുടരുന്നതോടൊപ്പം ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത നേടിയ ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുളള പദ്ധതിയും, മഞ്ചേശ്വരം ബ്ലോക്കില്‍ ലേബര്‍ ബാങ്ക് രൂപീകരിക്കുന്നതിനായുളള മൊബൈല്‍ അപ്ലിക്കേഷന്‍ , ബ്ലോക്കിന്റെ ആസ്തികള്‍ ജി.ഐ.എസ്. ഡിജിറ്റലൈസ് ചെയ്യുന്നതിനുളള പദ്ധതി, ബ്ലോക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായുളള ഡൊക്യുമെന്റേഷന്‍ പ്രവര്‍ത്തനം, സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സമഗ്ര കായിക പരിശീലന പദ്ധതി എന്നിവയും ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൃഷി, മൃഗസംരംക്ഷണവും ക്ഷീരവികസനവും, ചെറുകിട വ്യവസായങ്ങള്‍, ജലസേചനം, പൊതുഭരണവും ധനകാര്യവും, ദാരിദ്ര്യ ലഘൂകരണം , ആരോഗ്യം, വൃദ്ധരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, കുട്ടികളുടെയും വനിതകളുടെയും ക്ഷേമം, പട്ടികജാതി പട്ടിക വര്ഗ്ഗ ക്ഷേമം, കുടിവെള്ളവും ശുചിത്വവും, വിദ്യാഭ്യാസം, കല സംസ്‌ക്കാരം യുവജന ക്ഷേമം, സഹകരണം, ഗതാഗതം, ഊര്ജ്ജം എന്നീ വിവിധ വിഷയ മേഖലകളെ പ്രത്യേകമായി അപഗ്രഥിച്ച് പൊതുജനങ്ങള്‍ക്ക് ദീര്ഘ കാലാടിസ്ഥാനത്തില്‍ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി ലക്ഷ്യം വയ്ക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ റഹ്മാന്‍ , ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സനായ സരോജ ആര്‍ ബള്ളാല്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണായ എ.ഷംസീന, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാനായ എന്‍.അബ്ദുള്‍ ഹമീദ് , മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത് റുബീന , പൈവളികെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്തി, മീഞ്ച ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാനായ ബാബു, ബ്ലോക്ക് അംഗങ്ങളായ ഷഫാ ഫറൂക്ക്, മൊയ്ദീന്‍ കുഞ്ഞി, ടി.എന്‍.ചന്ദ്രാവതി, കെ.ബട്ടുഷെട്ടി, എം.ചന്ദ്രാവതി, ഫാത്തിമത്ത് സുഹ്‌റ, കെ.അശോക, കെ.വി.രാധാകൃഷ്ണന്‍, എം.എല്‍.അശ്വിനി , വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ഗോപാല സ്വാഗതവും ഹെഡ് അക്കൗണ്ടന്റ് എല്‍ദോസ് നന്ദിയും പറഞ്ഞു.